Share this Article
പെട്രോള്‍ സാമ്പിളുകളില്‍ എഥനോളുണ്ടെന്ന വാദം; സര്‍ക്കാരിനെ തള്ളി പൊതുമേഖല എണ്ണക്കമ്പനികള്‍
 Ethanol Presence in Petrol Samples

സംസ്ഥാനത്തെ ചില പെട്രോള്‍ പമ്പുകളില്‍ വില്‍ക്കുന്ന പെട്രോളില്‍ 31 ശതമാനം വരെ എഥനോള്‍ ഉണ്ടെന്ന കാര്‍ണാടക സര്‍ക്കാര്‍ വാദം തള്ളി  പൊതുമേഖല എണ്ണക്കമ്പനികള്‍. നിര്‍ദ്ദിഷ്ട നടപടി ക്രമങ്ങള്‍ പ്രകാരം നടത്തിയ പരിശോധനയെ അടിസ്ഥാനമാക്കിയുള്ളതല്ല കര്‍ണാടക സര്‍ക്കാരിന്റെ കണ്ടെത്തലുകളെന്ന് സംയുക്ത പ്രസ്താവനയില്‍ എണ്ണ കമ്പനികള്‍ വ്യക്തമാക്കി. 

 

ബെംഗളൂരൂ, കോലാര്‍, ചിക്കബെല്ലാപുരം, ബെംഗളൂരു റൂറല്‍, രാമനഗര,മംഗളൂരു, തുമകുരു എന്നിടങ്ങളിലെ പമ്പുകളില്‍ നിന്ന് ശേഖരിച്ച പെട്രോള്‍ സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ 31.2 ശതമാനം വരെ എഥനോളിന്റെ അളവ് കണ്ടെത്തിയെന്നായിരുന്ന കര്‍ണാടക സര്‍ക്കാരിന്റെ വാദം. എന്നാല്‍ കര്‍ണാടക സര്‍ക്കാരിന്റെ വാദങ്ങള്‍ പൂര്‍ണ്ണായും തള്ളുകയാണ് എണ്ണക്കമ്പനികള്‍.ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സിന്റെ ഐഎസ് 17021 മാനദണ്ഡം അനുസരിച്ചാണ്  കര്‍ണാടക ഉള്‍പ്പടെ രാജ്യത്ത്  ഉടനീളം ഇ20 പെട്രോള്‍ വിതരണം ചെയ്യുന്നത്.


പരിശോധ നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ളതാണ് കര്‍ണാടകയുടെ പരിശോധന ഫലങ്ങള്‍. 1955ലെ എസന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള മോട്ടോര്‍ സ്പിരിറ്റ് ആന്‍ഡ് ഹൈ സ്പീഡ് ഡീസല്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍, മാര്‍ക്കറ്റിങ് ഡിസിപ്ലിന്‍ ഗൈഡ്ലൈന്‍സ് എന്നിവ അനുസരിച്ചുള്ള നടപടിക്രമങ്ങള്‍ ഈ പരിശോധനയില്‍ പാലിച്ചിട്ടില്ലെന്ന് കമ്പനികള്‍ ആരോപിച്ചു. നടപടിക്രമ പ്രകാരം ഒരു ലിറ്റര്‍ വീതം ആറ് സാമ്പിളുകള്‍ ശേഖരിക്കണം. രണ്ടെണ്ണം ഡീലര്‍ക്കും രണ്ടെണ്ണം എണ്ണ കമ്പനിയോ ബന്ധപ്പെട്ട വകുപ്പോ സൂക്ഷിക്കണം. ബാക്കിയുള്ള രണ്ട് സാമ്പിളുകള്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ലാബിലേക്ക് അയക്കണമെന്നുമാണ് നടപടിക്രമം. എന്നാല്‍ കര്‍ണാടകയുടെ പരിശോധനയില്‍ മ്പനി പ്രതിനിധികളുടെ പങ്കാളിത്തമില്ലെന്നും ഔദ്യോഗികമായി നിര്‍ദേശിച്ച ലാബുകള്‍ക്ക് പകരം മൂന്നാം കക്ഷിയായ ലാബിനെയാണ് ആശ്രയിച്ചതെന്നും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ പൊതുമേഖലാ എണ്ണക്കമ്പനികളുടെ സംയുക്ത പ്രസ്താവനയില്‍ പറയുന്നു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories