Share this Article
സിബിഎസ്ഇ പത്ത്, പ്ലസ്ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു
വെബ് ടീം
1 hours 1 Minutes Ago
1 min read
cbse

ന്യൂഡൽഹി: 2027ലെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് സിബിഎസ്ഇ. ഫെബ്രുവരി 16നാണ് പരീക്ഷകൾ തുടങ്ങുന്നത്. ഇരുവിഭാഗങ്ങളിലേയും പരീക്ഷകൾ രാവിലെ 10.30ന് തുടങ്ങും. പത്താംക്ലാസ് പരീക്ഷ മാർച്ച് ഒൻപതിന് അവസാനിക്കും.

പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രിൽ 9നാണ് അവസാനിക്കുക. 26.5 ലക്ഷത്തിലധികം വിദ്യാർഥികൾ പത്താംക്ലാസും 19.8 ലക്ഷത്തിലധികം വിദ്യാർഥികൾ പ്ലസ്ടു പരീക്ഷയും എഴുതും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories