മാവേലിക്കര (ആലപ്പുഴ): വഴുവാടിക്കും കുന്നത്തിനും മധ്യേ കൊല്ലം-കോട്ടയം മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു. മൃതദേഹം ട്രാക്കിൽ കിടന്നതോടെ പിന്നാലെ വന്ന ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു.വ്യാഴാഴ്ച വൈകീട്ട് നാലോടെയാണ് മെമു മാവേലിക്കര സ്‌റ്റേഷനിൽനിന്നു വിട്ടത്.
പിന്നാലെ 4.52-ന് മാവേലിക്കര സ്റ്റേഷൻ വിട്ട ജനശതാബ്ദി 5.49-നാണ് ചെങ്ങന്നൂരിലെത്തിയത്. റെയിൽവേ ട്രാക്കിൽ മൃതദേഹം കിടക്കുന്നതറിഞ്ഞ് തീവണ്ടി നിർത്തിയിടുകയായിരുന്നു. മാവേലിക്കര പോലീസെത്തി നടപടിക്രമങ്ങൾ പൂർത്തീകരിച്ച് മൃതദേഹം മാറ്റിയശേഷമാണ് തീവണ്ടിയാത്ര പുനരാരംഭിച്ചത്.