തിരുവനന്തപുരം: മുൻ മേയർ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം വിടുന്നു. കോഴിക്കോട് ജില്ലയിൽ പ്രവർത്തിക്കാൻ അനുമതി തേടി ആര്യ ജില്ലാ കമ്മിറ്റിക്ക് കത്തു നൽകി. കത്ത് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് കൈമാറി. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് ആര്യയുടെ അപേക്ഷ പരിഗണിച്ചത്.
വ്യക്തിപരമായ ആവശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആര്യ ജില്ലാ കമ്മിറ്റിക്ക് കത്ത് നൽകിയത്. മുന്‍ എംഎൽഎ സച്ചിൻ ദേവിനെയാണ് ആര്യ വിവാഹം കഴിച്ചത്. സച്ചിന്റെ വീട് കോഴിക്കോടാണ്. അതുകൊണ്ട് കോഴിക്കോടേക്ക് പ്രവർത്തന മണ്ഡലം മാറ്റിയേക്കുമെന്ന് ആര്യ നേരത്തെ തന്നെ പാർട്ടി പ്രവർത്തകരെ അറിയിച്ചിരുന്നു. കോഴിക്കോട് ടൗണിൽ ഇരുവരും വീടെടുത്ത് താമസം മാറിയെന്നാണ് വിവരം.