ദുബായ്/തൊടുപുഴ: തൊടുപുഴ സ്വദേശിനിയായ വിദ്യാർഥിനി ദുബായിൽ വാഹനാപകടത്തിൽ മരിച്ചു. നാഇഫ ബൽക്കീസ് (21) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് ദുബായ് റാഷിദിയയിലായിരുന്നു അപകടം.
കാറിൽ നിന്ന് പുറത്തിറങ്ങവെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ദുബായിൽ ബിസിനസ് നടത്തുന്ന ബിനു ഹമീദിന്റെയും സീനയുടെയും മകളാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.