പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ടാമത്തെ ബലാൽസംഗ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ സമീപിച്ചു.
വസ്തുതകൾ പൂർണ്ണമായി പരിശോധിക്കാതെയാണ് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചതെന്നാണ് ഹർജിയിലെ സർക്കാരിന്റെ പ്രധാന വാദം. പ്രതിക്ക് വലിയ സ്വാധീനമുള്ള ആളാണ്. എംഎൽഎ ആയ ഇയാൾക്ക് മുൻകൂർ ജാമ്യം ലഭിച്ചാൽ കേസിന്റെ അന്വേഷണത്തെയും മുന്നോട്ട് പോക്കിനെയും അട്ടിമറിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
ഇതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ നൽകിയിരിക്കുന്ന അപ്പീൽ ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കുമെന്നാണ് വിവരം.അതേസമയം, നിർബന്ധിത ഗർഭച്ഛിദ്രം, ബലാൽസംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയ ആദ്യ കേസിലെ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യ അപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച പരിഗണനയ്ക്ക് എടുക്കും.
വിവാദങ്ങൾ നടക്കുന്നതിനിടയിലും കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ 17-ാം ദിവസവും ഒളിവിലാണ് തുടരുന്നത്.