മധ്യപ്രദേശില്‍ ചുമ മരുന്ന് കഴിച്ച് രണ്ട് കുട്ടികള്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഇതോടെ മധ്യപ്രദേശില്‍ മാത്രം 11 കുട്ടികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മരുന്ന് നിർദ്ദേശിച്ച ഡേ.പ്രവീൺ സോണിയെ പൊലീസ് അറസ്റ്റ് ചെയ്യ്തു. രാജ്യത്താകെ 14 മരണമാണ് റിപ്പോര്‍ട്ട് ചെയതിട്ടുള്ളത്. ഇതിനിടെ, തെലങ്കാനയിലും കോള്‍ഡ്‌റിഫ് ചുമ മരുന്ന് നിരോധിച്ചു. സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്തെത്തി. സെപ്റ്റംബര്‍ രണ്ടു മുതല്‍ അസാധാരണ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും മധ്യപ്രദേശില്‍ മരണ കാരണം കണ്ടെത്താന്‍ വൈകിയെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ആരോപിച്ചു. ബ്രേക്ക് ഓയില്‍ അടങ്ങിയ മരുന്ന് കുട്ടികള്‍ക്ക് നല്‍കിയെന്നും കമല്‍നാഥ് പറഞ്ഞു. കിഡ്‌നി പ്രശ്‌നങ്ങളാണ് മരണ കാരണം എന്ന് കണ്ടെത്തിയത് ആഴ്ചകള്‍ക്ക് ശേഷം മാത്രമാണെന്ന വിവരവും പുറത്തുവന്നു. മരിച്ച കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടത്തിന് ബന്ധുക്കള്‍ അനുമതി നല്‍കിയില്ലെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. മധ്യപ്രദേശില്‍ കുട്ടികള്‍ മരിച്ചെന്ന പരാതിക്കിടയാക്കിയ കോള്‍ഡ്രിഫ് കഫ്‌സിറപ്പ് കേരളത്തിലും നിരോധിച്ചു.