Share this Article
News Malayalam 24x7
നടി ആക്രമണക്കേസിൽ വിധി പറഞ്ഞ ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം
വെബ് ടീം
posted on 19-02-2026
1 min read
honey m varghese

കൊച്ചി: നടി ആക്രമണക്കേസിൽ വിധി പുറപ്പെടുവിച്ച ജഡ്ജി ഹണി എം. വർഗീസിന് സ്ഥലംമാറ്റം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് ആലപ്പുഴ ജില്ലാ കോടതിയിലേക്കാണ് ഇവരെ മാറ്റുന്നത്.

നിലവിൽ ആലപ്പുഴ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായ കെ.കെ. ബാലകൃഷ്ണൻ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായി ചുമതലയേൽക്കും. ഇത് സ്വാഭാവിക സ്ഥലംമാറ്റമാണെന്ന് വിവരമുണ്ട്. ഏറെ വിവാദമായ നടിയെ ആക്രമിച്ച കേസിൽ ജഡ്ജി ഹണി എം. വർഗീസിനെതിരെ നിരവധി ആക്ഷേപങ്ങൾ ഉയർന്നുവന്നിരുന്നു. 


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories