Share this Article
News Malayalam 24x7
വൈശാഖൻ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റ്
വെബ് ടീം
posted on 10-11-2025
1 min read
VAISHAKAN

തിരുവനന്തപുരം: പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്റായി വൈശാഖനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അശോകൻ ചരുവിലിൻ്റെ അധ്യക്ഷതയിൽ തൃശൂരിൽ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

പ്രസിഡന്റ് ഷാജി എൻ കരുണിൻ്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മിറ്റിയോഗത്തിൽ ജനറൽ സെക്രട്ടറി ഡോ. കെ പി മോഹനൻ സംസാരിച്ചു.

കേരള സാഹിത്യ അക്കാദമി പ്രസിഡന്റായിരുന്നു വൈശാഖൻ. കിള്ളിക്കുറിശ്ശിമംഗലം കുഞ്ചൻ സ്മാരക ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ തിരൂർ തുഞ്ചൻ സ്മാരക ട്രസ്റ്റ് ചെയർമാനാണ്. മുമ്പും വെെശാഖൻ പുരോഗമനകലാസാഹിത്യ സംഘം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories