Share this Article
News Malayalam 24x7
എഡിജിപി എസ് ശ്രീജിത്ത് നൽകിയ മാനനഷ്ടക്കേസിൽ നടപടി; കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി
വെബ് ടീം
posted on 18-02-2026
1 min read
KM SHAJAHAN

തിരുവനന്തപുരം: മാനനഷ്‌ടകേസിൽ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്. എ ഡി ജി പി എസ് ശ്രീജിത്ത് നൽകിയ സിവിൽകേസിലാണ് വിധി.

തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിനാണ് പരാതി നൽകിയത്. ഷാജഹാൻ പലിശ സഹിതം പണം അടയ്ക്കുകയും കോടതി ചെലവ് നൽകണമെന്നുമാണ് വിധി.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories