 
                                 
                        കേരളത്തിലെ ജലവിമാന സർവീസിന്റെ ഉത്ഘാടനം ബോൾഗാട്ടിയിൽ നടക്കും. ടൂറിസം മന്ത്രി പി. എ. മുഹമ്മദ് റിയാസ് നവംബർ 11 തിങ്കളാഴ്ച രാവിലെ 9.30ന് നടക്കുന്ന ചടങ്ങിൽ ഫ്ലാഗ് ഓഫ് ചെയ്യും. വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സര്‍ക്കാരിന്‍റെ ഉഡാന്‍ റീജിയണല്‍ കണക്ടിവിറ്റി സ്കീമിന് കീഴിലുള്ള സീപ്ലെയിന്‍ സര്‍വീസാണ് സംസ്ഥാനത്ത് ആരംഭിക്കുക .
ഈ സർവീസിലൂടെ കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വര്‍ധിപ്പിക എന്നതാണ് ലക്ഷ്യം .ജലവിമാനം "ഡെ ഹാവില്ലാൻഡ് കാനഡ" ആണ് ഫ്ളാഗ് ഓഫ് ചെയ്യുന്നത്. ഫ്ളാഗ് ഓഫിന് ശേഷം വിമാനം മാട്ടുപ്പെട്ടിയിലേക്ക് സര്‍വീസ് നടത്തും. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തില്‍ വിമാനത്തിന് മാട്ടുപ്പെട്ടി ഡാം പരിസരത്ത് സ്വീകരണം നല്‍കും. "ഹെലി ടൂറിസം കേരളത്തിലെ വിനോദസഞ്ചാര മേഖലയിൽ പുതിയ വഴിയൊരുക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു"
 
                             
             
                         
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                    