Share this Article
News Malayalam 24x7
ശബരിമലയിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവം; വിജിലന്‍സിന്റെ അന്തിമ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍
Sabarimala Gold Loss

ശബരിമലയിലെ സ്വര്‍ണം നഷ്ടപ്പെട്ട സംഭവത്തില്‍ ദേവസ്വം വിജിലന്‍സിന്റെ അന്തിമറിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. മുദ്ര വച്ച കവറിലാണ് ദേവസ്വം ബഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഇടക്കാല റിപ്പോര്‍ട്ട് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ടിലുള്ളതിനേക്കാള്‍ ഗുരുതരമായ കണ്ടെത്തലുകള്‍ അന്തിമ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്‍മേലുള്ള കോടതി നിര്‍ദേശങ്ങള്‍ കൂടി ലഭിച്ച ശേഷം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷണം തുടങ്ങും. ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച കോടതി ADGP എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories