Share this Article
News Malayalam 24x7
വിഴിഞ്ഞം തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് നാളെ തുടക്കം
Vizhinjam Seaport

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി–ഇറക്കുമതി പ്രവർത്തനങ്ങൾക്ക് നാളെ  തുടക്കമാകും. മുഖ്യമന്ത്രി വി.ഡി. സതീശൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. എക്സിം വിഴിഞ്ഞം പദ്ധതിയുടെ പ്രഖ്യാപനത്തിനൊപ്പം ‘മിഷൻ സമുദ്ര’യ്ക്കും ചടങ്ങിൽ തുടക്കം കുറിക്കും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ചരക്ക് കയറ്റുമതിക്കായി വിഴിഞ്ഞം തുറമുഖത്ത് വലിയ തോതിലുള്ള ബുക്കിംഗാണ് നിലവിലുള്ളത്. സമ്പൂർണ വാണിജ്യ പ്രവർത്തനങ്ങളിലേക്ക് കടക്കുന്നതോടെ കേരളത്തിന്റെ അന്താരാഷ്ട്ര ചരക്ക് നീക്കത്തിൽ വിഴിഞ്ഞത്തിന് നിർണായക പങ്ക് വഹിക്കാനാകും.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories