ജിഎസ്ടി പരിഷ്‌കരണം നിലവില്‍ വന്നതോടെ വിലക്കുറവെന്നത് സാധാരണക്കാര്‍ക്ക് പ്രതീക്ഷയേകുന്നു. 453 ഉല്‍പ്പന്നങ്ങളുടെ നിരക്കിനാണ് മാറ്റം വന്നിരിക്കുന്നത്. പ്രതീക്ഷകള്‍ക്കൊപ്പം ആശയക്കുഴപ്പം നിലനില്‍ക്കുന്നത് വിതരണക്കാര്‍ക്കും ചെറിയ രീതിയിലുള്ള ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
പുതിയ ജിഎസ്ടി പരിഷ്‌കാരം നിലവില്‍ വന്നപ്പോള്‍ 12% സ്ലാബിലുണ്ടായിരുന്ന 295 ഉല്‍പ്പന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയും നികുതി പൂര്‍ണമായി ഒഴിവാക്കപ്പെടുകയും ചെയ്യുകയുണ്ടായി. ബിസ്‌കറ്റ്, സോപ്പ്, പാല്‍ ഉത്പന്നങ്ങള്‍ തുടങ്ങി കാറുകള്‍ക്ക് വരെ വമ്പിച്ച വിലക്കുറവാണ് പുതിയ ജിഎസ്ടി പരിഷ്‌കരണത്തിലൂടെ സാധ്യമായത്.
ഇനി മുതല്‍ 5%, 18 % ശതമാനം എന്നീ നികുതി സ്ലാബുകള്‍ മാത്രമാണ് ഉണ്ടാവുക. അതേസമയം പുകയില, സിഗരറ്റ്, എയറേറ്റഡ് പാനിയങ്ങള്‍ അടക്കമുള്ള ഏഴിനങ്ങള്‍ക്ക് 40 ശതമാനംനികുതി ഈടാക്കും. ജിഎസ്ടി പരിഷ്‌കരണം പ്രാബല്യത്തില്‍ വന്നപ്പോള്‍ തന്നെ വേണ്ട ക്രമീകരണങ്ങള്‍ നടത്തി, എന്നാല്‍ വിഷയത്തെ സംബദ്ധിച്ച് ചില ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെന്ന് കച്ചവടക്കാര്‍ പറയുന്നു
എന്നാല്‍ പുതിയ നികുതിയായ 40% നഷ്ടപരിഹാര സെസ് കാലാവധി കഴിഞ്ഞ ശേഷമാണ് പ്രാബല്യത്തില്‍ വരുക. സാധാരണക്കാര്‍ക്ക് ജിഎസ്ടിയില്‍ വന്ന മാറ്റങ്ങളെ കുറിച്ച് ധാരണ ആവുന്നതേയുള്ളൂ എന്നതും മാറ്റങ്ങള്‍ പരിശോധിക്കാന്‍ സംവിധാനങ്ങള്‍ ഇല്ലാത്തതും ആശങ്കയുണ്ടാക്കുന്നു