ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ ആത്മകഥയ്ക്ക് ആമുഖമെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദി. ഐ ആം ജോര്‍ജിയ മൈ റൂട്ട്സ്, മൈ പ്രിന്‍സിപ്പിള്‍സ്' എന്ന മെലോണിയുടെ ആത്മകഥയുടെ ഇന്ത്യന്‍ പതിപ്പിനാണ് പ്രധാനമന്ത്രി ആമുഖമെഴുതിയിരിക്കുന്നത്. തന്റെ സമകാലികരായ നേതാക്കളില്‍ ജോര്‍ജിയ അസാധാരണ വ്യക്തിത്വമാണ്. ഇത് അവരുടെ മന്‍ കി ബാത്ത് ആണെന്നും മോദി ആത്മകഥയുടെ ആമുഖത്തില്‍ പറയുന്നു. മെലോണിയയുടെ ദൃഢനിശ്ചയത്തെയും , മാതൃത്വവും ദേശീയതയും പോലുള്ള മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രെംപിന്‌റെ മകനാണ് പുസ്തകത്തിന്റെ യുഎസ് പതിപ്പിന് ആമുഖമെഴുതിയത്. മെലോണിയുടെ ആത്മകഥ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും.