ന്യൂഡല്‍ഹി: ഡൽഹിയിലെ തെരുവുനായകളെ പിടികൂടി കൂട്ടിലടയ്ക്കാനുള്ള സുപ്രീം കോടതിയുടെ ഉത്തരവിനെതിരെ രാഹുൽ ഗാന്ധി. പതിറ്റാണ്ടുകളായി പിന്തുടരുന്ന മാനുഷികവും ശാസ്ത്രീയവുമായ സമീപനങ്ങളിൽനിന്നുള്ള പിൻമാറ്റമായിരിക്കും ഇതെന്നാണ് സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണം.തെരുവുനായ ശല്യം രൂക്ഷമാകുകയും കുട്ടികളെയടക്കമുള്ള ജനങ്ങളെ കടിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും പേവിഷബാധയേൽക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു തെരുവ് നായ്ക്കളെ ജനങ്ങങ്ങൾക്ക് ഉപദ്രവമില്ലാത്ത സ്ഥലത്തേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ശക്തമായ ഉത്തരവിറക്കിയത്.