പാർലമെൻ്റിൻ്റെ വിദേശകാര്യ സമിതി യോഗം ഇന്ന് ചേരും. കോൺഗ്രസ് നേതാവ് ശശി തരൂർ എം പിയുടെ അധ്യക്ഷതയിലായിരിക്കും യോഗം. പഹല്‍ഗാം ഭീക്രരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ പാകിസ്ഥാൻ ബന്ധം വഷളായ സാഹചര്യത്തിലാണ് യോഗം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കും.
ഓപ്പറേഷന്‍ സിന്ദൂര്‍, വെടിനിര്‍ത്തല്‍ ധാരണ, പാകിസ്ഥാന്‍, തുര്‍ക്കി, ചൈന എന്നീ രാജ്യങ്ങളുമായി നയതന്ത്രതലത്തില്‍ വന്ന മാറ്റങ്ങൾ തുടങ്ങിയവ മിസ്രി സമിതിയെ അറിയിക്കും. അതേസമയം, ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട ഇന്ത്യയുടെ നിലപാട് വിദേശരാജ്യങ്ങളുടെ നേതാക്കളെ അറിയിക്കാനുള്ള പ്രതിനിധി സംഘങ്ങൾ ഈ മാസം 21 മുതൽ പുറപ്പെടും. ശശി തരൂർ നയിക്കുന്ന സംഘം 24ന് പുറപ്പെടാനാണ് സാധ്യത.