Share this Article
Union Budget
നീറ്റ് എക്സാമിന് ID കാർഡ് മറന്ന വിദ്യാർത്ഥിനിക്ക് തുണയായി വനിതാ പോലീസ്.
വെബ് ടീം
9 hours 29 Minutes Ago
1 min read
a-female-police-officer-came-to-the-aid-of-a-student-who-forgot-her-id-card-for-the-neet-exam

ചാലക്കുടി പനമ്പിള്ളി കോളേജിൽ വെച്ച് നടന്ന നീറ്റ് എക്സാം അറ്റൻഡ് ചെയ്യാൻ മുരിങ്ങൂർ സ്വദേശിനിയായ വിദ്യാർത്ഥിനി അപ്പാപ്പന്റെ കൂടെ  കോളേജിൽ വന്ന വിദ്യാർത്ഥിനിയെ കോളേജിൽ ആക്കി അപ്പാപ്പൻ തിരിച്ചു പോയി.  എക്സാം ഹാളിലേക്ക് ചെന്നപ്പോൾ ആണ് ഒറിജിനൽ ID കാർഡും ഫോട്ടോയും എടുത്തിട്ടില്ല എന്ന് കാണുന്നത്. കുട്ടി അപ്പോൾ തന്നെ അപ്പാപ്പനെ വിളിച്ചെങ്കിലും ഫോൺ വീട്ടിൽ ആയിരുന്നത് കൊണ്ട് കിട്ടിയില്ല.  കുട്ടിയുടെ അച്ഛനും അമ്മയും വിദേശത്താണ് ജോലി ചെയ്യുന്നത്.  കുട്ടി വിഷമിച്ചു നിൽക്കുന്നത് കണ്ട് വിവരം അന്വേഷിച്ചപ്പോൾ ആണ് പോലീസിനോട് കുട്ടി ഇക്കാര്യം പറയുന്നത്. അപ്പോഴേക്കും സമയം 12.30 കഴിഞ്ഞിരുന്നു. വീട് മുരിങ്ങൂർ ആണെന്ന് പറഞ്ഞപ്പോൾ എന്നാൽ നമുക്ക് പോയി എടുത്ത് കൊണ്ട് വരാം എന്ന് പറഞ്ഞ് വെള്ളികുളങ്ങര സ്റ്റേഷനിലെ അസി. സബ് ഇൻസ്‌പെക്ടർ ആയ ഷൈല പി എം ഉടൻ തന്നെ സ്വന്തം സ്കൂട്ടർ എടുത്ത് ചാലക്കുടി പോലീസ് സ്റ്റേഷൻ  ഇൻസ്‌പെക്ടറുടെ അനുവാദത്തോടെ കുട്ടിയേയും കൂട്ടി വിദ്യാർത്ഥിനിയുടെ വീട്ടിൽ എത്തി ഡോക്യുമെന്റ്സ് എടുത്ത് തിരികെ 01.30 ന് മുമ്പ് കോളേജിൽ എത്തിച്ചു.  എക്സാം അറ്റൻഡ് ചെയ്യാൻ കഴിഞ്ഞ സന്തോഷത്തിൽ നന്ദി പറഞ്ഞു കൊണ്ടാണ് വിദ്യാർത്ഥിനി എക്സാമിന് കയറിയത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories