അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 3 ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ 8 പേർ കൊല്ലപ്പെട്ടു. അഞ്ചു സാധാരണക്കാരും ആക്രമണത്തിൽ മരിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഈ വിവരം സ്ഥിരീകരിച്ചത്.
കബീർ അഗ്രാ, സിബ്ഗത്തുള്ള, ഹാറൂൺ എന്നിവരാണ് കൊല്ലപ്പെട്ട ക്രിക്കറ്റ് താരങ്ങൾ. പാകിസ്ഥാൻ അതിർത്തി കടന്ന് ശരാനിലേക്ക് ഒരു സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാൻ യാത്ര ചെയ്യുകയായിരുന്നു ഇവർ. ഇന്നലെ വൈകുന്നേരമാണ് ഈ ആക്രമണം ഉണ്ടായത്.
ആക്രമണത്തിൽ പ്രതിഷേധിച്ച് പാകിസ്ഥാനും ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരയിൽ നിന്ന് അഫ്ഗാനിസ്ഥാൻ പിന്മാറിയതായും അറിയിച്ചു. അന്താരാഷ്ട്ര കായിക രംഗത്ത് ഈ സംഭവം വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.