പുലിപ്പല്ല് കേസിൽ വേടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് കോടതി. പെരുമ്പാവൂർ സി ജെ എം കോടതിയുടെ ഉത്തരവിലാണ് കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം പുലിപല്ല് കേസിൽ ഇരട്ടത്താപ്പ് നിലപാടുമായി വനം മന്ത്രി എ കെ ശശീന്ദ്രൻ.
പെരുമ്പാവൂർ സി ജെ എം കോടതിയുടെ ജാമ്യ ഉത്തരവിലാണ് വെടനെതിരെ പ്രഥമദൃഷ്ട്യ കുറ്റം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്... വേടന്റെ മാലയിലെ പുലിപ്പല്ല് യഥാർത്ഥമാണോ എന്ന് കണ്ടെത്തിയിട്ടില്ല. പുലിപ്പല്ല് വേടന് സമ്മാനമായി നല്‍കിയെന്ന് പറയപ്പെടുന്ന തമിഴ്നാട് സ്വദേശി രംഞ്ജിത്ത് കുമ്പിടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. വേടന്‍റെ കൈയ്യില്‍ നിന്ന് പിടിച്ചെടുത്ത പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്... സമാനമായ കുറ്റകൃത്യങ്ങളിൽ വേടൻ ഇതുവരെ ഉൾപ്പെട്ടിട്ടില്ല എന്നും ജാമ്യ ഉത്തരവിൽ കോടതി നിരീക്ഷിച്ചു.
എന്നാൽ വേടനെപ്പോലെ ഒരാളുടെ കേസ് കൈകാര്യം ചെയ്യുമ്പോൾ കുറച്ചുകൂടെ സൂക്ഷ്മതയും പക്വതയും വേണമെന്നായിരുന്നു മന്ത്രി എ കെ ശശീന്ദ്രന്റെ പ്രതികരണം. പൊതുസമൂഹത്തിന്റെ വികാരം പരിഗണിക്കാനുള്ള ബാധ്യത ഉദ്യോഗസ്ഥർക്ക് ഉണ്ടെന്നും, ആഭ്യന്തര അന്വേഷണം ഉണ്ടാകുമെന്നും തിരുത്തുകൾ ആവശ്യമാണെങ്കിൽ സ്വീകരിക്കുന്നതിൽ തടസ്സം ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.. അതേസമയം വേടന്റെ അറസ്റ്റുമായി ബന്ധപ്പെട്ട മന്ത്രിയുടെ ആദ്യ പ്രതികരണങ്ങൾ ഇങ്ങനെയായിരുന്നില്ല.. അറസ്റ്റിനെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടായിരുന്നു മന്ത്രി ആദ്യം സ്വീകരിച്ചത്. എന്നാൽ നിലവിലെ മന്ത്രിയുടെ നിലപാട് മാറ്റത്തിൽ കടുത്ത അത്രിപ്ത്തിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ.