വയനാട് ദുരന്തബാധിതര്‍ക്ക് ആശ്വാസം. മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ വായ്പ തിരിച്ചുപിടിക്കുന്നത് ഹൈക്കോടതി തടഞ്ഞു. ബാങ്കുകളെ കേസില്‍ കക്ഷി ചേര്‍ത്തു. വായ്പ എഴുതിത്തള്ളുന്നതില്‍ ബാങ്കുകള്‍ നിലപാടറിയിക്കണം. വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടല്‍. വായ്പ എഴുതിതള്ളണമെന്ന ഹൈക്കോടതി നിര്‍ദേശത്തില്‍ കൈകഴുകിയ കേന്ദ്രം ഉത്തരവാദിത്വം ബാങ്കുകളുടെ തലയില്‍ കെട്ടിവച്ച് സത്യവാങ്മൂലം നല്‍കി. അധികാര പരിധിക്ക് പുറത്തുള്ള കാര്യമാണെന്നും ബാങ്കുകളാണ് തീരുമാനമെടുക്കേണ്ടതെന്നുമാണ് കേന്ദ്ര നിലപാട്. കോടതി അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് കേന്ദ്രം നിലപാടറിയിച്ചത്. ഇതാണ് നിലപാടെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് കേന്ദ്രത്തിന് കോടതി മുന്നറിയിപ്പ് നല്‍കി.