സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. ഇന്ന് 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കൊല്ലം,തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വടക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. അതേസമയം വയനാട് കല്ലൂര്‍ പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് പുഴങ്കുനി ഉന്നതിയിലെ ഏഴ് കുടുംബങ്ങളെ കൂടി ഒഴിപ്പിച്ചു.