Share this Article
News Malayalam 24x7
പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി
വെബ് ടീം
posted on 04-10-2023
1 min read
police officer found dead at kozhikode

തൃശ്ശൂര്‍:കൊടുങ്ങല്ലൂർ സ്വദേശിയായ പൊലീസ് ഉദ്യോഗസ്ഥനെ കോഴിക്കോട്‌ മരിച്ച നിലയില്‍ കണ്ടെത്തി. കെട്ടിടത്തിൽ നിന്നും വീണ് മരിച്ച നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാള പൊലീസ് സ്‌റ്റേഷനിലെ സി.പി.ഒയും കൊടുങ്ങല്ലൂർ എടവിലങ്ങ് കാര സ്വദേശി വേണാട്ട് ഷാഫിയാണ്(43 ) മരിച്ചത്. മെഡിക്കല്‍ അവധിയിലായിരുന്ന ഷാഫിയെ ഇന്ന് രാവിലെയാണ് കോഴിക്കോട് കസബ പൊലീസ് സ്‌റ്റേഷൻ പരിധിയിലുള്ള ലോഡ്‌ജിൻ്റെ മുകളിൽ നിന്നും വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കസബ പൊലിസ് മേൽ നടപടി സ്വീകരിച്ച് അന്വേഷണം ആരംഭിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories