Share this Article
News Malayalam 24x7
അമേരിക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് ,കാറിന് തീപിടിച്ച് 4 ഇന്ത്യാക്കാര്‍ വെന്തുമരിച്ചു
4 Indians were burnt to death

അമേരിക്കയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കാറിന് തീപിടിച്ച് യുവതി അടക്കം നാല് ഇന്ത്യാക്കാര്‍ വെന്തുമരിച്ചു. കാറിന് പിന്നില്‍ ട്രക്കിടിച്ചാണ് അപകടം.

ടെക്‌സസില്‍ നിന്ന് അര്‍ക്കന്‍സാസിലേക്കുള്ള യാത്രക്കിടെയാണ് അപകടം. ദര്‍ശിനി വാസുദേവന്‍,ആര്യന്‍ രഘുനാഥ് ഒരമ്പാട്ടി, ഫാറൂഖ് ഷേഖ്, ലോകേഷ് പലച്ചാര്‍ല എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ്. തിരിച്ചറിയുന്നതിനായി ഡിഎന്‍എ പരിശോധന നടത്താനാണ് അധികൃതരുടെ  ശ്രമം . ദര്‍ശിനി തമിഴ്‌നാട് സ്വേദേശിയും മറ്റുള്ളവര്‍ ഹൈദരാബാദ് സ്വദേശികളുമണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories