Share this Article
KERALAVISION TELEVISION AWARDS 2025
അടുത്ത 5 ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരും
Rain

അടുത്ത അഞ്ചുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് കോഴിക്കോട്, വയനാട് ജില്ലകളിൽ റെഡ് അലെർട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ഓറഞ്ച് അലെർടും മൂന്ന് ജില്ലകൾക്ക് യെല്ലോ അലെർടും നൽകിയിട്ടുണ്ട്. മൂന്ന് ദിവസം അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ 31 വരെ മത്സ്യബന്ധനത്തിന് വിലക്ക്. കനത്ത കാറ്റും തിരമാലയും ഉണ്ടാകും. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ എന്നിവക്കും സാധ്യത. തീരദേശവാസികളും മലയോര മേഖലയിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories