രാജ്യത്ത് കൊവിഡ് കേസുകളില്‍ വര്‍ധന തുടരുന്നു. 24 മണിക്കൂറിനിടെ 324 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 6,815 ആയി ഉയര്‍ന്നു.24 മണിക്കൂറിനിടെ മൂന്ന് പേർ മരിച്ചു. കേരളത്തില്‍ കൊവിഡ് ആക്ടീവ് കേസുകളുടെ എണ്ണം 2,053 ആയി ഉയര്‍ന്നു. പുതിയതായി ഒരു മരണവും സംസ്ഥാനത്ത് സ്ഥിരീകരിച്ചു.