Share this Article
KERALAVISION TELEVISION AWARDS 2025
അഞ്ചുവയസുകാരിയുടെ കുടുംബത്തിന് പത്തുലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍
വെബ് ടീം
posted on 02-08-2023
1 min read
10 LAKH FOR FAMILY OF FIVE YEAR OLD GIRL AT ALUVA WHO DIED

തിരുവനന്തപുരം: ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം വനിതാ ശിശുവികസന വകുപ്പിന്റെ അടിയന്തര ആശ്വാസ ധനസഹായമായ ഒരു ലക്ഷം രൂപയ്ക്ക് പുറമെയാണ് ഇപ്പോള്‍ 10 ലക്ഷം രൂപ കൂടി കുടുംബത്തിന് അനുവദിച്ചിരിക്കുന്നത്.

അതിനിടെ,  കസ്റ്റഡിയിലെ ചോദ്യംചെയ്യലിന് ശേഷം മാത്രമേ അന്വേഷണസംഘം ബിഹാറിലേക്ക് പോകൂ എന്ന് ഡിഐജി എ ശ്രീനിവാസ് അറിയിച്ചു. കഴിഞ്ഞദിവസം  അസഫാക് ആലമിനെ 10 ദിവസം പൊലീസ് കസ്റ്റഡിയില്‍ വിട്ട് എറണാകുളം പോക്‌സോ കോടതിയാണ് ഉത്തരവിട്ടത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories