Share this Article
News Malayalam 24x7
ജമ്മു കശ്മീരിലെ കത്വയില്‍ മേഘവിസ്‌ഫോടനം; ഏഴ് പേര്‍ മരിച്ചു, വ്യാപക നാശനഷ്ടം
7 Dead in Jammu & Kashmir as Cloudburst and Landslides Hit Kathua

ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്‌ഫോടനം. കത്വയില്‍ ഉണ്ടായ മേഘവിസ്ഫോടനത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ പറഞ്ഞു. മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളക്കെട്ടുള്ള സ്ഥലത്ത് നിന്ന് മാറി താമസിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പറഞ്ഞു. പരിക്കേറ്റവര്‍ക്ക് വേണ്ട വിദഗ്ധ ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, ആര്‍മിയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം കശ്മീരിലെ കിഷ്താറിലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ 60 പേര്‍ മരണപ്പെടുകയും, നിരവിധി പേരെ കാണാതാവുകയും ചെയ്തിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories