Share this Article
News Malayalam 24x7
അമേരിക്ക ചൈന വ്യാപാരയുദ്ധം മുറുകുന്നു
 US-China Trade War Intensifies

ചൈനയ്ക്ക് മേലുള്ള തിരിച്ചടിത്തീരുവ 245 ശതമാനമാക്കി ഉയര്‍ത്തി അമേരിക്ക. ചൈനയുടെ പ്രതികാര നടപടികളാണ് തീരുവ ഉയര്‍ത്താന്‍ കാരണം. ചര്‍ച്ചകള്‍ക്കും വ്യാപാര ഉടമ്പടിക്കും തയ്യാറാകേണ്ടത് ചൈനയാണെന്ന് വൈറ്റ്ഹൗസ് പറഞ്ഞു. താരിഫ് യുദ്ധം തുടരുന്നതിനിടെ കഴിഞ്ഞദിവസമാണ് ട്രംപ് ഭരണകൂടം ചൈനീസ് ഉത്പന്നങ്ങള്‍ക്ക് 145 ശതമാനം വരെ നികുതി വര്‍ധിപ്പിച്ചത്. ഇതിന് തിരിച്ചടിയായി അമേരിക്കന്‍ ഉത്പന്നങ്ങളുടെ മേലും ചൈന 145 ശതമാനം നികുതി ചുമത്തയിരുന്നു. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും തിരിച്ചടിയായാണ് അമേരിക്കയുടെ നടപടി. അതേസമയം വ്യാപാര യുദ്ധത്തില്‍ ഭയക്കില്ലെന്നും പോരാടുമെന്ന നിലപാടിലാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories