Share this Article
KERALAVISION TELEVISION AWARDS 2025
ഒരു ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്; 8 ജില്ലകളിൽ യെല്ലോ അലർട്ട്; മഴ കനക്കുമെന്ന് മുന്നറിയിപ്പ്
വെബ് ടീം
posted on 26-06-2023
1 min read
orange alert and yellow alert tomarrow

സംസ്ഥാനത്ത് നാളെ മഴ കനക്കും. ഒൻപത് ജില്ലകളിൽ നാളെ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. ഇടുക്കിയിൽ നാളെ ഓറഞ്ച് അലർട്ട് ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ടായിരിക്കും. ഇന്നും പരക്കെ മഴ സാധ്യതയുണ്ട്. ആലപ്പുഴ, എറണകുളം, തൃശ്ശൂർ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്. വടക്കൻ ഒഡീഷയ്ക്ക് മുകളിലായി സ്ഥിതിചെയ്യുന്ന ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ ദിവസങ്ങളിൽ മഴ ശക്തമാകുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories