ചൈന ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തിരിച്ചടി തീരുവ മരവിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 90 ദിവസത്തേക്ക് തിരിച്ചടി തീരുവ 10 ശതമാനം മാത്രമാക്കിയതായി ട്രംപ് അറിയിച്ചു. ചൈന അമേരിക്കക്ക് മേല്‍ 84 ശതമാനം തീരുവ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപിന്റെ നടപടി.
രാജ്യങ്ങള്‍ക്കും മേല്‍ ഏര്‍പ്പെടുത്തിയ പകരം തീരുവ 90 ദിവസത്തേക്കാണ് മരവിപ്പിച്ചത്.ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഓഹരിവിപണിയെ വലിയ രീതിയില്‍ ബാധിച്ച ട്രംപിന്റെ തീരുമാനത്തിന് സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍ സ്വരം കേള്‍ക്കേണ്ടി വന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുവ നടപടികള്‍ മരവിപ്പിച്ചത്. എന്നാല്‍ ചൈനയ്ക്ക് മേലുള്ള തീരുവ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വീണ്ടും ഉയര്‍ത്തി. 125 ശതമാനമായാണ് തീരുവ ഉയര്‍ത്തിയത്.ആഗോള വിപണികളോടുള്ള ചൈനയുടെ അനാദരവ് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ നീക്കം.
ഇത് മൂന്നാംതവണയാണ് ചൈനയ്ക്കുമേല്‍ യുഎസ് അധിക തീരുവ ഏര്‍പ്പെടുത്തുന്നത്. അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് 84 ശതമാനം തീരുവ ചുമത്തി ചൈന രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികാര നടപടി. ഇതോടെ അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര യുദ്ധത്തിനാണ് കളം ഒരുങ്ങുന്നത്.
അതെസമയം തിരിച്ചടി തീരുവ മരവിപ്പിച്ചതോടെ യുഎസ് ഓഹരിവിപണിയില്‍ വന്‍ കുതിപ്പ് ആണ് ഉണ്ടായിരിക്കുന്നത് ഡൗണ്‍ ജോന്‍സ് സൂചിക എട്ട് ശതമാനം ഉയര്‍ന്നു. ബിറ്റ്‌കോയിന്‍ 5.4 ശതമാനവും എക്‌സ്ആര്‍പി, സോളാന എന്നിവ 11 ശതമാനവുമാണ് ഉയര്‍ന്നത്.