Share this Article
News Malayalam 24x7
ഇറ്റാലിയന്‍ തീരത്ത് രണ്ട് കപ്പല്‍ അപകടങ്ങളിലായി 11 മരണം
11 dead in two shipwrecks off Italian coast

ഇറ്റാലിയന്‍ തീരത്ത് രണ്ട് കപ്പലപകടങ്ങളിലായി 11 പേര്‍ മരിച്ചു. കുടിയേറ്റക്കാരുമായി ലിബിയയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും പുറപ്പെട്ട രണ്ട് കപ്പലുകളാണ് അപകടത്തില്‍പ്പെട്ടത്. നിരവധി പേരെ കാണാതായി. ലിബിയയില്‍ നിന്നു പുറപ്പെട്ട കപ്പലില്‍ സഞ്ചരിച്ച 11 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.

51 പേരെ രക്ഷപ്പെടുത്തി. ഈ കപ്പലില്‍, സിറിയ ഈജിപ്ത്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരാണുണ്ടായിരുന്നു. തുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട കപ്പലിലെ 66 പേരെയാണ് കാണാതായത്. 26 കുട്ടികളും ഉള്‍പ്പെടുന്നു. 12 പേരെ രക്ഷപ്പെടുത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.  

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories