കരിപ്പൂരിൽ വൻ ലഹരിവേട്ട. 3.98 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യാത്രക്കാരൻ പിടിയിലായി. ലഗേജ് ബാഗിൽ ഒളിപ്പിച്ച ലഹരിയാണ് കസ്റ്റംസ് ഇൻ്റലിജൻ്റ്സ് കണ്ടെത്തിയത്. മസ്കറ്റിൽ എത്തിയ യാത്രക്കാരൻ രാഹുൽജിന്റെ ലഗേജ് ബാഗിൽ നിന്നാണ് 3. 98 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
കോഴിക്കോട് സ്വദേശിയാണ് രാഹുൽജ്. ഒമാൻ എയർ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിൽ എത്തിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യും.