Share this Article
KERALAVISION TELEVISION AWARDS 2025
ജമ്മു കാശ്മീര്‍ നാളെ പോളിങ് ബൂത്തിലേക്ക്
Jammu and Kashmir  election

ജമ്മു കാശ്മീരില്‍ നാളെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ്. 24 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കുള്ള ആദ്യ ഘട്ട വോട്ടെടുപ്പില്‍ 219 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്.

മെഹബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തീജ മുഫ്തി, സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമി, കോണ്‍ഗ്രസ് നേതാവ് ഗുലാം അഹമ്മദ് മിര്‍ തുടങ്ങിയവരാണ് ആദ്യ ഘട്ടത്തില്‍ മത്സരിക്കുന്ന പ്രമുഖര്‍.

ജമ്മുവില്‍ ഭീകരാക്രമണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി കൂടുതല്‍ അര്‍ദ്ധ സൈനിക വിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജമ്മു കാശ്മീരീല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.

സെപ്റ്റംബര്‍ 25നും ഒക്ടോബര്‍ ഒന്നിനുമാണ് രണ്ടും മുന്നും ഘട്ടങ്ങളില്‍ വോട്ടെടുപ്പ്. ഒക്ടോബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories