Share this Article
KERALAVISION TELEVISION AWARDS 2025
കാഴ്ചക്കാരെ കിട്ടാൻ ‘ഡസ്റ്റിങ്’ ചാലഞ്ച്, പിന്നാലെ ഹൃദയാഘാതം; ആശുപത്രിയിൽ അബോധാവസ്ഥയിലായിരുന്ന 19കാരി മരിച്ചു
വെബ് ടീം
posted on 07-06-2025
1 min read
renna

വാഷിംഗ്‌ടൺ:കീ ബോർഡ് വൃത്തിയാക്കാൻ ഉപയോഗിക്കുന്ന സ്പ്രേ ശ്വസിച്ചുകൊണ്ടുള്ള ചാലഞ്ചായ ‘ഡസ്റ്റിങ്’ പരീക്ഷിച്ച കൗമാരക്കാരിക്ക് ദാരുണാന്ത്യം. അരിസോന സ്വദേശിയായ 19 വയസ്സുകാരി റെന്ന ഒ റോർക്കിയാണ് ഡസ്റ്റിങ് എന്നും ക്രോമിങ് എന്നും പേരുള്ള ചാലഞ്ച് പരീക്ഷിച്ചതിനു പിന്നാലെ മരിച്ചത്.

സമൂഹമാധ്യമത്തിൽ വിഡിയോകൾക്ക് കൂടുതൽ കാഴ്ചക്കാരെ കിട്ടാൻ ചിലർ ഇതു ചാലഞ്ചായി പ്രചരിപ്പിച്ചിരുന്നു. ഇത് അനുകരിച്ച് സ്പ്രേ ശ്വസിച്ചതിനെ തുടർന്ന് റെന്നയ്ക്ക് ഹൃദയാഘാതമുണ്ടായി. ഒരാഴ്ചയോളം അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞ റെന്നയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും പിന്നാലെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories