Share this Article
News Malayalam 24x7
ദൂരദർശനിലെ ആദ്യകാല വാർത്താ അവതാരക ഗീതാഞ്ജലി അയ്യർ അന്തരിച്ചു
വെബ് ടീം
posted on 08-06-2023
1 min read
DOORDARSHAN NEWS READER GEETANJALI AIYER PASSES AWAY

ദൂരദർശനിലെ ആദ്യകാല ഇംഗ്ലിഷ് വാർത്താ അവതാരകരിൽ പ്രമുഖയായിരുന്ന ഗീതാഞ്ജലി അയ്യർ അന്തരിച്ചു. 1971ൽ ദൂരദർശനിൽ പ്രവേശിച്ച അവർ 30 വർഷത്തോളം വാർത്താ അവതാരകയായി പ്രവർത്തിച്ചു.

മികച്ച വാർത്താ അവതാരകയ്ക്കുള്ള അവാർഡ് നാലു തവണ കരസ്ഥമാക്കി. 1989ൽ മികച്ച പ്രവർത്തനത്തിന് ഇന്ദിരാ ഗാന്ധി പ്രിയദർശിനി അവാർഡ് നേടി. കൊൽക്കത്ത ലൊറെന്‍റൊ കോളജ്, നാഷനൽ സ്കൂൾ ഓഫ് ഡ്രാമ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories