മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും CPI മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സുധാകര്‍ റെഡ്ഡി അന്തരിച്ചു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 2012 മുതല്‍ 2019 വരെ സിപിഐ ജനറല്‍ സെക്രട്ടറിയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ ലോകസഭാംഗമാണ്. നല്‍ഗൊണ്ട നിയോജകമണ്ഡലത്തില്‍ നിന്നും രണ്ടുതവണ പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെ തൊഴിലാളികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടിയിരുന്ന നേതാവാണ് വിട വാങ്ങിയത്.