ഗോവയില്‍ ക്ഷേത്രോത്സവുമായി ബന്ധപ്പെട്ട ഘോഷയാത്രയ്ക്കിടെ തിക്കിലും തിരക്കിലുംപെട്ട് ഏഴുപേര്‍ മരിച്ചു. 30 ലധികം പേര്‍ക്ക് പരിക്കേറ്റു. ഷിര്‍ഗാവോയിലെ ശ്രീ ലൈരായ് ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ വടക്കന്‍ ഗോവയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആശുപത്രി സന്ദര്‍ശിച്ച് സാഹചര്യം വിലയിരുത്തി.