Share this Article
News Malayalam 24x7
മണിപ്പൂരിൽ വീണ്ടും സംഘർഷം; 5 ദിവസത്തേക്ക് സർക്കാർ ഇന്റർനെറ്റ് നിരോധിച്ചു
Manipur conflict

മണിപ്പൂരിൽ വീണ്ടും സംഘർഷം. സംഘർഷത്തെ തുടർന്ന് അഞ്ച് ദിവസത്തേക്ക് സർക്കാർ ഇന്റർനെറ്റ് നിരോധിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉത്തരവ് പ്രാബല്യത്തിൽ വന്നത്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ഥൗബൽ, ബിഷ്ണുപൂർ, കാക്ചിങ് തുടങ്ങിയ അഞ്ച് ജില്ലകളെയാണ് നിരോധനം ബാധിക്കുന്നത്. മെയ്‌തേയ് സംഘടനയായ അരംബായ് ടെങ്കോലിന്‍റെ നേതാവിനെ അറസ്റ്റ് ചെയ്തതതിൽ പ്രദേശങ്ങളിലുണ്ടായ സംഘർഷത്തെതുടർന്നാണ് സർക്കാറിന്‍റെ നീക്കം. ആംരംഭായ് തെങ്കോലിന്റെ നേതാവ് കനാന്‍ സിങ്ങിനെയാണ് അറസ്റ്റ് ചെയ്തതിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ഇദ്ദേഹത്തെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച പ്രതിഷേധം സംഘര്‍ഷത്തിലേക്ക് കലാശിക്കുകയായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories