Share this Article
Union Budget
അടുത്ത മണിക്കൂറുകളിൽ അതിതീവ്ര മഴ; നാലു ജില്ലകളില്‍ റെഡ് അലർട്ട്
വെബ് ടീം
posted on 30-05-2025
1 min read
red alert

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം. നാലു ജില്ലകളില്‍ രാത്രി ഒന്‍പതുമണി വരെ റെഡ് അലര്‍ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കോട്ടയത്ത് രാത്രി ഒന്‍പതുമണി വരെ ഓറഞ്ച് അലര്‍ട് പ്രഖ്യാപിച്ചു. അതേസമയം ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് തൃശൂര്‍ വാഴാനി ഡാം നാളെ തുറക്കും. നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ ഷട്ടറുകള്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 



നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories