Share this Article
News Malayalam 24x7
യുവാവിനെ നടുറോഡില്‍ ക്രൂരമായി കൊലപ്പെടുത്തിയ കേസ്: സഹോദരന്മാർ അറസ്റ്റിൽ‌
വെബ് ടീം
posted on 16-04-2026
1 min read
VIZHINJAM

തിരുവനന്തപുരം: വിഴിഞ്ഞത്ത് ബാറില്‍ വച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രാത്രി 12 മണിക്ക് യുവാവിനെ നടുറോഡില്‍ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ സഹോദരങ്ങളായ അച്ചു (24), അനന്തു (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു. ചൊവ്വര സ്വദേശി സുമന്‍ (38) എന്നയാളെ അടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയ കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി മുക്കോലയിലെ ബാറില്‍ മദ്യപിക്കുന്നതിനിടെ അച്ചുവും മറ്റൊരാളുമായി ഉണ്ടായ തര്‍ക്കത്തില്‍ സുമന്‍ ഇടപെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ബാറിനുള്ളില്‍ ഉണ്ടായ കയ്യാങ്കളിയില്‍ അച്ചുവിനു മുഖത്തു പരുക്കേറ്റു. തുടര്‍ന്ന് അച്ചു അനുജനായ അനന്തുവിനെ വിളിച്ചുവരുത്തുകയായിരുന്നു. ഇവരുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടാന്‍ സുമന്‍ ബാറില്‍നിന്നു പുറത്തെ റോഡിലേക്ക് ഓടി. എന്നാല്‍ പിന്തുടര്‍ന്ന് എത്തിയ പ്രതികള്‍ നിരവധി പേര്‍ നോക്കിനില്‍ക്കെ റോഡില്‍ വീണ സുമനെ തലയിലും നെഞ്ചിലും അടിച്ചും ചവിട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ചുറ്റും കൂടിയവര്‍ ദൃശ്യം ഫോണില്‍ പകര്‍ത്തിയതല്ലാതെ പിടിച്ചുമാറ്റാന്‍ പോലും ശ്രമിച്ചില്ല.

സുമനെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു.  വിഡിയോ ചിത്രീകരിച്ച ആളിനെ ഭീഷണിപ്പെടുത്തുന്നതും ‘കേസു വന്നാലും സാരമില്ല അവനെ ചവിട്ടെടാ’ എന്ന് പ്രതികളില്‍ ഒരാള്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories