ഡൽഹിയിലെ വസന്ത് കുഞ്ചിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിനികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്വാമി ചൈതന്യാനന്ദ സരസ്വതിക്കെതിരെ ലൈംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം നാലിനാണ് വിദ്യാർത്ഥിനികൾ പരാതി നൽകിയത്. 32 വിദ്യാർത്ഥിനികളാണ് ചൈതന്യാനന്ദക്കെതിരെ പരാതി നൽകിയത്. കേസെടുത്തതിന് പിന്നാലെ സ്വാമി ചൈതന്യാനന്ദ സരസ്വതി ഒളിവിൽ പോയി.
ചൈതന്യാനന്ദ അശ്ലീല സന്ദേശങ്ങൾ അയച്ചുവെന്നും ശാരീരിക ആക്രമണം നടത്തിയെന്നും മോശം ഭാഷ ഉപയോഗിച്ചുവെന്നുമാണ് പരാതി. കൂടാതെ, ചൈതന്യാനന്ദയുടെ ആഡംബര കാർ പൊലീസ് കണ്ടെടുത്തു. കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് അറിയിച്ചു.