Share this Article
News Malayalam 24x7
ആറു ജില്ലകളിൽ യെല്ലോ അലർട്ട് | Yellow alert in Kerala
Heavy rains: Yellow alert in 6 districts in Kerala

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. 

സംസ്ഥാനത്ത് പലയിടത്തും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കേരള, ലക്ഷ്വദീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ട്. എന്നാൽ തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories