ഇന്ത്യയുടെ മരിച്ച സാമ്പത്തിക വ്യവസ്ഥയെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പ്രസ്തവയെ പിന്തുണച്ച രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ അഭിപ്രായം പറയാനില്ലെന്ന് ശശി തരൂര്‍. അങ്ങനെ പറയാന്‍ രാഹുല്‍ ഗാന്ധിക്ക് അദ്ദേഹത്തിന്റേതായ കാരണങ്ങള്‍ ഉണ്ടാകും. അതില്‍ അഭിപ്രായം പറയാനില്ലെന്നും തരൂര്‍ പറഞ്ഞു. തന്ത്രപരവും സാമ്പത്തികവുമായ പങ്കാളിത്തം എന്ന നിലയില്‍ യു എസുമായുള്ള പങ്കാളിത്തം ഏറെ പ്രധാനമാണ്. 90 ബില്യണ്‍ യു.എസ് ഡോളറിന്റെ ഉല്‍പന്നങ്ങളാണ് ഇന്ത്യ യു.എസിലേക്ക് കയറ്റി അയക്കുന്നത്. യു.എസുമായുള്ള വ്യാപാരകരാറുണ്ടാക്കാന്‍ ശ്രമങ്ങള്‍ തുടരണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ മരിച്ച സാമ്പിത്തിക വ്യവസ്ഥയെന്ന് ട്രംപ് പറഞ്ഞത് ശരിയാണെന്നും പ്രധാനമന്ത്രിക്കും ധനമന്ത്രിക്കുമൊഴികെ മറ്റെല്ലാവര്‍ക്കും ഇത് അറിയാമെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.