അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫോൺ വിളികൾ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നിരസിച്ചതായി ജർമ്മൻ പത്രം റിപ്പോർട്ട് ചെയ്യുന്നു. ഇരു രാജ്യങ്ങളും തമ്മിൽ താരിഫ് സംബന്ധിച്ച വിഷയങ്ങളിൽ നയതന്ത്രബന്ധം വഷളായതിന് പിന്നാലെയാണ് സംഭവം. ജർമ്മൻ പത്രമായ 'ഫ്രാങ്ക്ഫർട്ടർ അൽഗെമൈൻ' ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്.
റിപ്പോർട്ട് പ്രകാരം, യുഎസ് ഇന്ത്യയ്ക്ക് മേൽ പുതിയ തീരുവകൾ ഏർപ്പെടുത്തിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ട്രംപ് നാല് തവണ മോദിയെ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും എല്ലാ തവണയും മോദി ഫോൺ എടുക്കാൻ വിസമ്മതിച്ചു. അതേസമയം, ഇരു നേതാക്കളും തമ്മിൽ ജൂൺ 17-ന് 35 മിനിറ്റോളം സംസാരിച്ചതായി റിപ്പോർട്ടിൽ പറയുന്നുണ്ട്.നേരത്തെ, മോദിയും ട്രംപും തമ്മിൽ ഊഷ്മളമായ സൗഹൃദമുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. പ്രധാനമന്ത്രിയായ ശേഷം മോദിയുടെ ആദ്യ സന്ദർശനങ്ങളിലൊന്ന്