Share this Article
KERALAVISION TELEVISION AWARDS 2025
ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനം സ്റ്റേ ചെയ്ത് ട്രൈബ്യൂണൽ
വെബ് ടീം
posted on 04-03-2025
1 min read
bodybuilders

തിരുവനന്തപുരം: ബോഡി ബിൽഡിങ് താരങ്ങളെ പൊലീസിലെടുക്കാനുള്ള സർക്കാർ തീരുമാനത്തിന് തിരിച്ചടി. ശരീര സൗന്ദര്യമത്സര വിജയികളെ പൊലീസ് ഇൻസ്പെക്ടറായി നിയമിക്കാനുള്ള മന്ത്രിസഭാ തീരുമാനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു.

ഷിനു ചൊവ്വ, ചിത്തരേശ് നടേശൻ എന്നിവരെ പൊലീസിൽ നിയമിക്കാനായിരുന്നു തീരുമാനം. തുടക്കം മുതൽ ഇത് വിവാദങ്ങൾക്ക് വഴി വച്ചിരുന്നു.കീഴ്വഴക്കങ്ങള്‍ ലംഘിച്ചുള്ള കായിക നിയമനം പൊലീസിലെ സീനിയോററ്റിയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നാലാം ബറ്റാലയിനിലെ സബ് ഇൻസ്പെക്ടർ ബിജുമോൻ പി.ജെ. ആണ് നിയമനം ചോദ്യം ചെയ്ത് ട്രൈബ്യൂണലിനെ സമീപിച്ചത്. തുടർന്ന് ഹർജി തീർപ്പാക്കും വരെ നിയമനം താത്ക്കാലികമായി സ്റ്റേ ചെയ്യുകയായിരുന്നു. ഹർജി ഫയലിൽ സ്വീകരിച്ച ട്രൈബ്യൂണൽ ഡിവിഷൻ ബെഞ്ച് സർക്കാരിനും ഡിജിപിക്കും ബറ്റാലിയൻ എഡിജിപ്പിക്കും ഇത് സംബന്ധിച്ച് കത്തയച്ചു.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories