രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍..358 പുതിയ ആക്ടീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ 6491 പേരാണ് ചികിത്സയിലുള്ളത്. കേരളത്തിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടായിരത്തിലധികം ആക്ടീവ് കേസുകളാണ് നിലവില്‍ കേരളത്തിലുള്ളത്. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ടെസ്റ്റിങും ജാഗ്രതാ നടപടികളും ശക്തമാക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.