കൊച്ചി: ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ബ്രോഡ്കാസ്റ്റ് ഡിജിറ്റല്‍ കേബിള്‍ എക്‌സിബിഷനായ മെഗാ കേബിള്‍ ഫെസ്റ്റ് നവംബര്‍ 6, 7, 8 തീയതികളില്‍ കൊച്ചിയില്‍ നടക്കും. കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മേയര്‍ എം അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.ബ്രോഡ്കാസ്റ്റിംഗ്, ഡിജിറ്റല്‍ കേബിള്‍, ബ്രോഡ്ബാന്‍ഡ് മേഖലകളിലെ പുതിയ സാങ്കേതികവിദ്യകളും ഉത്പന്നങ്ങളുമായി നൂറോളം ബ്രാന്റുകള്‍ അണിനിരക്കുന്ന മെഗാ കേബിള്‍ ഫെസ്റ്റാണ് മൂന്നു ദിവസങ്ങളിലായി നടക്കുക.
ഒടിടി, സ്മാര്‍ട്ട് ഹോം, എന്റര്‍ടൈമെന്റ്, സെക്യൂരിറ്റി സൊല്യൂഷന്‍ തുടങ്ങിയ ഇന്നവേറ്റീവ് സ്മാര്‍ട്ട് സൊല്യൂഷന്‍ പ്രൊഡക്ടുകളുടെ പ്രത്യേക പവലിയനും ഇത്തവണ ഉണ്ടാകുമെന്ന് COA സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് അംഗവും ന്യൂസ് മലയാളം എംഡിയുമായ അബൂബക്കര്‍ സിദ്ദിഖ് പറഞ്ഞു.മേയര്‍ അഡ്വക്കേറ്റ് എം അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കെ എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥി ആകും. COA ജനറല്‍ സെക്രട്ടറി പി.ബി. സുരേഷ് സ്വാഗതം പറയുന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് പ്രവീണ്‍ മോഹന്‍ അധ്യക്ഷനാകും. ജിയോ സ്റ്റാര്‍ ടിവി ഡിസ്ട്രിബ്യൂഷൻ ഹെഡ് പീയൂഷ് ഗോയല്‍ മുഖ്യപ്രഭാഷണം നടത്തും. ഏഷ്യാനെറ്റ് ബിസിനസ് ഹെഡ് കിഷന്‍ കുമാര്‍, കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സി.ആര്‍ സുധീര്‍, COA സംസ്ഥാന ട്രഷറര്‍ ബിനു ശിവദാസ്, കേരള ഇൻഫോ മീഡിയ CEO എൻ. ഇ ഹരികുമാര്‍ എന്നിവരും പങ്കെടുക്കും.
നിരവധി സെമിനാറുകള്‍ക്കും ഫെസ്റ്റ് വേദിയാകും.ഇല്ലാതാകുന്നുവോ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം- എന്ന വിഷയത്തില്‍ നവംബര്‍ 6 വൈകീട്ട് 3ന് നടക്കുന്ന സെമിനാറില്‍ സിഡ്കോ പ്രസിഡൻ്റ് കെ. വിജയകൃഷ്ണൻ സ്വാഗതം പറയും. മാതൃഭൂമി ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാജീവ് ദേവരാജ്, മനോരമ ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ ഷാനി പ്രഭാകരന്‍, ഏഷ്യാനെറ്റ് ന്യൂസ് ന്യൂസ് എഡിറ്റര്‍ അളകനന്ദ, റിപ്പോര്‍ട്ടര്‍ ടിവി കോര്‍ഡിനേറ്റിങ് എഡിറ്റര്‍ സുജയ പാര്‍വതി, എഴുത്തുകാരി പ്രൊഫസര്‍ സുജ സൂസന്‍ ജോര്‍ജ് എന്നിവര്‍ പങ്കെടുക്കും. കേരളവിഷന്‍ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എംഎസ് ബനേഷ് മോഡറേറ്റര്‍ ആകും. കേരളവിഷന്‍ ന്യൂസ് മാനേജിംഗ് ഡയറക്ടര്‍ പ്രജീഷ് അച്ചാണ്ടി നന്ദി അറിയിക്കും.
നവംബര്‍ 7 രാവിലെ 11ന് നടക്കുന്ന ടെക്‌നിക്കല്‍ സെമിനാറിൽ സിഒഎ വൈസ് പ്രസിഡൻ്റ് ജ്യോതികുമാര്‍, കെസിസിഎൽ ഡയറക്ടര്‍ ബിജു വി.പി, കേരളവിഷൻ ബ്രോഡ് ബാൻ്റ് ടെക്നിക്കല്‍ ഹെഡ് മനു മധുസൂധനൻ,കേരളവിഷൻ കസ്റ്റമർ സപ്പോർട്ടിലെ ഉൻമേഷ് സദാശിവൻ, കേരളവിഷൻ ബ്രോഡ് ബാൻഡ് അസിസ്റ്റൻ്റ് മാനേജര്‍ ഡാനിയേൽ.വി.ജി, കെസിസിഎൽ ഡയറക്ടര്‍ ലോഹിതാക്ഷന്‍ എന്നിവര്‍ പങ്കെടുക്കും.