Share this Article
News Malayalam 24x7
ബിഹാറിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്ന് എക്സിറ്റ് പോളുകൾ
വെബ് ടീം
posted on 11-11-2025
1 min read
EXIT POLL

പട്ന: ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത്. ബിഹാറിൽ ബിജെപി–ജെഡിയു നേതൃത്വത്തിൽ എൻഡിഎ സഖ്യം അധികാരത്തിൽ തുടരുമെന്നാണ്  ഇതുവരെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിലെ പ്രവചന പ്രകാരം  133–159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ 2 മുതൽ 5 വരെ സീറ്റ് നേടും. പീപ്പിൾസ് പൾസിന്റെ സർവ്വേ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ താല്പര്യപ്പെടുന്നത് തേജസ്വി യാദവിനെയാണെന്നും സർവ്വേയിൽ പറയുന്നു.എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം. ഇന്‍‌ഡ്യ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.

മറ്റ് ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരികയാണ്.

ഭാസ്കർ സർവേ

എൻഡിഎ–145–160

ഇന്ത്യാ സഖ്യം–73–91

മറ്റുള്ളവർ–5–10

മാട്രിസ് എക്സിറ്റ് പോൾ സർവേ

എൻഡിഎ–147–167

ഇന്ത്യാ സഖ്യം–70–90

മറ്റുള്ളവർ–0 

പീപ്പിൾസ് ഇൻസൈറ്റ്

എൻഡിഎ–133–148

ഇന്ത്യാ സഖ്യം–87–102

മറ്റുള്ളവർ–3–6...

ഇന്നു നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 67.14 എന്ന റെക്കോഡ് പോളിങ് ശതമാനമാണ് രേഖപ്പെടുത്തിയത്. 122 മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ടത്തിൽ വോട്ടെടുപ്പ്. നവംബർ 6ന് 121 മണ്ഡലങ്ങളിൽ നടന്ന ഒന്നാംഘട്ട വോട്ടെടുപ്പിൽ 64.7 ശതമാനമായിരുന്നു പോളിങ്. ആകെ 243 മണ്ഡലങ്ങളാണ് ബിഹാറിലുള്ളത്. കേവലഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. 2020ല്‍ എന്‍ഡിഎ സഖ്യം 125 സീറ്റു നേടിയാണ് അധികാരത്തിലെത്തിയത്. ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും ഇടതുകക്ഷികളുടെയും നേതൃത്വത്തില്‍ മഹാഗഡ്ബന്ധന്‍ സഖ്യത്തിന് 110 സീറ്റാണ് അന്ന് നേടാനായത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories