Share this Article
News Malayalam 24x7
റോഡ് ക്യാമറ ഇടപാട് വിശദമായി പരിശോധിക്കണം; കരാറുകാര്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി വിലക്കി
വെബ് ടീം
posted on 20-06-2023
1 min read
highcourt on AI Camera

കൊച്ചി:റോഡ് ക്യാമറ ഇടപാട് വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി.കരാറുകാര്‍ക്ക് പണം നല്‍കുന്നത് ഹൈക്കോടതി വിലക്കി.സര്‍ക്കാരിനും കെല്‍ട്രോണിനുമടക്കം നോട്ടീസ് അയക്കാൻ നിർദേശം.വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്.ഹര്‍ജിക്കാര്‍ അഴിമതിയെ എതിര്‍ക്കുന്നുവെന്ന് സത്യവാങ്മൂലത്തില്‍ ബോധ്യപ്പെടുത്തണം.

പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഹര്‍ജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിച്ചത്. വിശദമായ സത്യവാങ്മൂലം നൽകാനായി ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടില്ല, രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും.

അതേ സമയം രേഖകള്‍ ഹര്‍ജിക്കാര്‍ക്ക് എവിടെ നിന്ന് കിട്ടിയെന്ന് ചീഫ് ജസ്റ്റിസ് ഭാഗത്ത് നിന്ന് പരാമർശം ഉണ്ടായി.നിയമവിരുദ്ധമായ തീരുമാനം എടുക്കാന്‍ മന്ത്രിസഭയ്ക്ക് അധികാരമില്ലെന്ന് ആയിരുന്നു  പ്രതിപക്ഷ നേതാവിന്റെ വാദം.സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകള്‍ക്ക് വിരുദ്ധമായി തീരുമാനമെടുക്കാനാകില്ല.ഇതേ തുടർന്ന് ഹര്‍ജിക്കാരന്‍ പദ്ധതിയെയല്ല,അഴിമതിയെയാണ് എതിര്‍ക്കുന്നതെന്ന് കോടതി പരാമര്‍ശം ഉണ്ടായി.

പദ്ധതി നടത്തിപ്പിന്റെ സ്വഭാവം തന്നെ മാറിയെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു.തുടർന്ന് അഴിമതിക്കെതിരായ നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അവസരം നല്‍കാമെന്ന് കോടതി പരാമര്‍ശിച്ചു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories